ചാന്‍സുചോദിച്ചു വന്ന ഒരു ഗായകന്‍.
ചാരുകസാലയില്‍ വിശ്രമിക്കുന്ന മാസ്‌റ്ററുടെ മുന്നിലേക്ക് വിനയപൂര്‍വം കടന്നുവരുന്ന ഗായകന്‍
മാസ്റ്റര്‍. ങും എന്താ
ഗായകന്‍. മാസ്റ്ററെ ഒന്നു കാണാന്‍
മാസ്റ്റര്‍. എന്താ വിശേഷം
ഗായകന്‍. ഞാന്‍ ഒരു വിധം നന്നായി പാടും.
മാസ്റ്റര്‍. ഓഹോ കൊള്ളാമല്ലോ.. സംഗീതം നല്ലൊരു കലയല്ലേ.. പാടിക്കോ.
ഗായകന്‍.അല്ലാ സിനിമയില്‍ പാടാന്‍ ഒരവസരം കിട്ടിയാല്‍ കൊള്ളാമായിരുന്നു.
ദേവരാജന്‍ മാസ്റ്റര്‍ ഗായകനെ അടിമുടി ഒന്നു നോക്കി .വെള്ള ഷര്‍ട്ട്, വെള്ളപ്പാന്റ് വെള്ളച്ചെരുപ്പ്,വാച്ചില്‍ വെള്ള സ്‌ട്രാപ്പ്‌്
മാസ്റ്റര്‍ ചിരിയടക്കി
ഗായകന്‍. ഞാന്‍ യേശുദാസിനെപ്പോലെ പാടുമെന്നാണ് എല്ലാരും പറയുന്നത്.
മാസ്റ്റര്‍; ഓഹോ താന്‍ യേശുദാസിനെപ്പോലെ പാടും
പുഞ്ചിരിയോടെ ഗായകന്‍ തലയാട്ടി.
മാസ്‌റ്റര്‍ ;എങ്കിപ്പിന്നെ അയാളുപാടിക്കോട്ടെ. താനെന്തിനാ ഇത്ര ബൂദ്ധിമുട്ടുന്നത്.
പ്രസ്‌തുത ഗായകന്‍ അപ്രത്യക്ഷനായി എന്നു പറയേണ്ടതില്ലല്ലോ.
Comments
Post a Comment