സപ്‌തസ്വരത്തില്‍ പെടാത്ത ഉപകരണം

തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ വച്ച്‌ ദേവരാജന്‍ മാസ്‌റ്ററുടെ നേതൃത്വത്തില്‍ നടക്കുന്ന ഗാനമേളയ്‌ക്കായി സ്‌്‌റ്റേജില്‍ ഒരുക്കങ്ങള്‍ നടക്കുന്നു. ആര്‍ട്ടിസ്‌റ്റുകളെല്ലാം എത്തിയിട്ടുണ്ട്‌. ദേവരാജന്‍ മാസ്റ്റര്‍ സ്റ്റേജിന്റെ ഒരു ഭാഗത്തിരുന്ന്‌ എല്ലാം കാണുന്നുണ്ട്‌.
ഓരോആര്‍ട്ടിസ്‌റ്റുകളും സംഗീതോപകരണങ്ങള്‍ ട്യൂണ്‍ ചെയ്യുകയും മറ്റും ചെയ്യുകയാണ്‌. ഇതിനിടയില്‍ കോംഗോഡ്രം എന്ന ഉപകരണവുമായി ഒരാള്‍ വന്നെത്തി. സ്ഥിരം വായനക്കാരന്റെ പകരക്കാരനായതുകൊണ്ട്‌ ദേവരാജന്‍ മാസ്റ്റര്‍ ഇദ്ദേഹത്തെ ആദ്യമായി കാണുകയാണ്‌. പുള്ളി വന്നയുടന്‍ ഉപകരണം ഘടിപ്പിച്ചു ചില താളമേളങ്ങളൊക്കെ വായിച്ചുനോക്കി. എന്നിട്ട്‌ പരിപാടിക്കായി തയ്യാറായി ഇരുന്നു.
പരിപാടി ആരംഭിക്കാറായി. ദേവരാജന്‍ മാസ്‌ററര്‍ മുന്നിലേക്കുവന്നു. കോംഗോഡ്രമ്മറുടെ മുന്നിലെത്തി .
ഇതൊക്കെ എടുത്ത്‌ പുറത്തുകൊണ്ടുവയ്‌ക്ക്‌. 
എല്ലാവരും അത്ഭുതത്തോടെ നോക്കി. 
ഇതു നമുക്കുവേണ്ട. ഇതൊന്നും സപ്‌തസ്വരത്തില്‍ പെട്ടവയല്ല. 
ഡ്രമ്മര്‍ ഇളിഭ്യനായി. ഞങ്ങള്‍ക്കുചിരിയടക്കാന്‍ കഴിഞ്ഞില്ല.

Comments

Popular posts from this blog

ചാന്‍സുചോദിച്ചു വന്ന ഒരു ഗായകന്‍.