ഒരുചെയ്‌ഞ്ചായിക്കോട്ടെ

മലയാളസിനിമയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ അനേകം സിനിമകള്‍ നിര്‍മ്മിച്ച ഒരു വ്യക്തി അദ്ദേഹത്തിന്റെ എല്ലാ പടങ്ങളിലും സംഗീതസംവിധാനം ചെയ്യാന്‍ ദേവരാജന്‍മാസ്റ്ററെയാണ്‌ സമീപിക്കാറുള്ളത്‌. ഒരവസരത്തില്‍ ആ നിര്‍മ്മാതാവിന്റെ മകന്‍ ഒരു സിനിമ നിര്‍മ്മിച്ചു. പതിവുപോലെ സംഗീതംചെയ്യാന്‍ മാസ്‌റ്ററെയാണുവിളിക്കേണ്ടതെങ്കിലും പയ്യന്‍ പുതിയൊരാളിനെയാണ്‌ നിയോഗിച്ചത്‌. ഇതറിഞ്ഞ ദേവരാജന്‍ മാസ്‌റ്റര്‍ പയ്യനെ ഫോണില്‍ ബന്ധപ്പെട്ടു. 
എന്താ എന്റെ സംഗീതം കൊള്ളത്തില്ലേ..
അതല്ല മാസ്റ്റര്‍ .. ഇത്രയുംകാലം മാസ്റ്ററല്ലേ ചെയ്‌തത്‌. ഇപ്പോള്‍ ഒരു ചെയിഞ്ചായിക്കൊട്ടെ എന്നുകരുതി. 
ഓ. ശരി.. പിന്നെ ഇത്രയും കാലം അയാളായിരുന്നല്ലോ നിന്റെ അച്ഛന്‍. ഇനി അതിനുംഒരുചെയ്‌ഞ്ചായിക്കോട്ടെ .
പയ്യന്‍ ഫോണ്‍ കട്ടുചെയ്‌തു. 

Comments

Popular posts from this blog

ചാന്‍സുചോദിച്ചു വന്ന ഒരു ഗായകന്‍.