അയാള്‍ക്കിട്ടു രണ്ടുപൊട്ടിക്കണം
മലയാളസിനിമയിലെ സര്‍വകലാ വല്ലഭനായ ഒരു സംവിധായകന് പാട്ടുപാടുക ഒരു ദൗര്‍ബ്ബല്യമാണ്. വലിയ വേദികളില്‍ പാടാന്‍ ഒരവസരം കിട്ടുമെങ്കില്‍ ്‌അദ്ദേഹമതുപാഴാക്കാറില്ല. ദേവരാജന്‍ മാസ്‌റററുടെ ഹിറ്റുഗാനങ്ങള്‍ പലപ്പോഴും് അദ്ദേഹത്തിന്റെ കണ്‌ഠത്തിലൂടെ പ്രവഹിക്കാറുണ്ട്. ചിലഅവസരങ്ങളില്‍ ഈ ഗാനവ്യാപാരം ദേവരാജന്‍ മാസ്റ്ററുടെ കാതുകളിലും എത്തി. ഇതിനിടയില്‍ ഒരു ദിവസം തിരുവനന്തപൂരത്തെ ഒരു യുവസംഗീതസംവിധായകന്‍ ചെന്നെയില്‍ ചെന്നപ്പോള്‍ ദേവരാജന്‍ മാസ്‌റ്ററെ കാണാനിടയായി.
ഇയാള്‍ തിരുവനന്തപുരത്തല്ലേ താമസം
അതെ മാസ്‌ററര്‍
മടങ്ങിപോകുമ്പോള്‍ എനിക്കൊരു ഉപകാരം ചെയ്യാമോ
പിന്നെന്താ തീര്‍ച്ചയായും. എന്താ വേണ്ടത്
തിരുവനന്തപുരത്താണ് നമ്മുടെ സംവിധായകന്‍ .....താമസിക്കുന്നത്. (സംവിധായകന്റെ പേരുപറഞ്ഞു)
ചെന്ന് അയാള്‍ക്കിട്ടു രണ്ടുപൊട്ടിക്കണം. ഞാന്‍ പറഞ്ഞിട്ടാണെന്നു പറഞ്ഞാല്‍ മതി. എന്തുഭവിഷ്യത്തുവന്നാലും ഞാനേറ്റു.
യുവസംഗീതസംവിധായകന്‍ ആ വാക്കുനിറവേറ്റിയോ എന്നറിയില്ല. ഏതായാലും ആ സംവിധായകന്‍ തന്റെ ഗാനാലാപനം ഇന്നും അഭംഗുരം തുടരുന്നു.
Comments
Post a Comment