ഈ പാട്ടിന്റെ ട്യൂണ്‍ ഇതാണ്
ഒരു യുവസംവിധായകന്റെ ചിത്രത്തില്‍ സംഗീതമൊരുക്കാന്‍ ദേവരാജന്‍മാസ്‌റ്ററെ ക്ഷണിച്ചു. പാട്ടുകമ്പോസിംഗ് നടക്കുന്ന അവസരത്തില്‍ ഗാനത്തിന്റെ വരികളുമായി രചയിതാവെത്തി. വളരെ സാവധാനം വരികള്‍ക്കുസംഗീതം നല്‍കി പാടിയശേഷം അത് ഒരു കാസറ്റില്‍ റെക്കാഡുചെയ്‌ത് യുവസംവിധായകനെ കേള്‍പ്പിച്ചു. സംവിധായകന്റെ മുഖം മങ്ങി. മാസ്റ്റര്‍ ഇതൊന്നു മാറ്റി വേറൊരു ടൈപ്പില്‍ ചെയ്‌താല്‍ നന്നായിരിക്കും. ദേവരാജന്‍ മാസ്റ്റര്‍ വരികളെഴുതിയ പേപ്പര്‍ കയ്യിലെടുത്തു. ഒരു പാട്ടിന് ഒരു ട്യൂണേ ഉള്ളു. ഈ പാട്ടിന്റെ ട്യൂണ്‍ ഇതാണ്. കാസറ്റും കയ്യിലേല്‍പ്പിച്ച് ദേവരാജന്‍ മാസ്റ്റര്‍ സ്ഥലം വിട്ടു. സംവിധായകന്‍ ഇളിഭ്യനായി.